സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി കുത്തി പിടിച്ചിരുന്ന് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യേണ്ട. ഒരാളുടെ ശബ്ദവും ഭാഷയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മലയാളവുമുണ്ടാകും. ഫേസ്ബുക്ക് ആയാലും വാട്‌സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അതേപടി ഗൂഗിള്‍  എഴുതിക്കൊള്ളും.
ഉദാഹരണത്തിന് വാട്‌സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വോയിസ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മാത്രം മതി. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിളിന്റെ ജിബോര്‍ഡ് ആപ്പാണ് ഇതിന് പിന്നില്‍.
ജിബോര്‍ഡ് സെറ്റിങ്‌സില്‍ നിന്ന് ഗൂഗിള്‍ വോയിസ് ഭാഷ മലയാളം എന്ന് തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. മലയാളത്തിന് പുറമെ ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 30 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ വോയിസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.
നിങ്ങളുടെ ഫോണില്‍ ഇത് ലഭ്യമാകാന്‍ ഇങ്ങനെ ചെയ്യൂ:
ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക: https://play.google.com/store/apps/details?id=com.google.android.inputmethod.latin
അതിനു ശേഷം;
1. Settings > Languages & Input > Virtual keyboard > Manage keyboardsല്‍ പോയി Google voice typing സെലക്ട് ചെയ്യുക. (നിലവില്‍ ലഭ്യമായ കീബോര്‍ഡുകള്‍ Virtual keyboardല്‍ തന്നെ കാണിച്ചു തരും. അവിടെ Google voice typing കാണുന്നില്ലെങ്കില്‍ മാത്രം Manage keyboardsല്‍ പോയാല്‍ മതി.)
2. Virtual keyboardല്‍ Google voicetyping തിരഞ്ഞെടുക്കുക. ആദ്യം കാണുന്ന Languages എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് (ചിലപ്പോള്‍ ഇംഗ്ലീഷ് ഇപ്പോള്‍ സെലക്ട് ചെയ്തിട്ടുണ്ടാവും, അത് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം.) മലയാളം സെലക്ട് ചെയ്ത് SAVE അമര്‍ത്തുക.
3. ഇനി ഫേസ്ബുക്ക് / വാട്ട്‌സ്അപ്പ് / മെസ്സേജിംഗ് / ഇമെയില്‍ – ടൈപ്പ് ചെയ്യേണ്ട ആപ്പ് ഏതാണെന്ന് വെച്ചാല്‍ അതിലെ ടെക്സ്റ്റ് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കുക.
4. ഇപ്പോള്‍ Notification Areaയില്‍ Change keyboard എന്നൊരു ഓപ്ഷന്‍ ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്‌ക്രീനില്‍ നിന്നും Google voice typing തിരഞ്ഞെടുക്കുക. നടുവിലുള്ള മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സംസാരിച്ചു തുടങ്ങുക.
മറ്റൊരു രീതിയിലും ചെയ്യാം; Virtual keyboard സ്‌ക്രീനില്‍ Gboard തിരഞ്ഞെടുത്ത്, അവിടെ Languagesല്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആ കീബോര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വലത് സൈഡില്‍ മുകള്‍ ഭാഗത്ത് ഒരു ചെറിയ മൈക്രോഫോണ്‍ ഐക്കണ്‍ ലഭ്യമാവും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, ഇംഗ്ലീഷ് / മലയാളം കീബോര്‍ഡ് ഏതാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അപ്പോള്‍ ആ ഭാഷയില്‍ ജിബോര്‍ഡ് കേട്ടെഴുതും. ഇടയ്ക്ക് punctuation ഒക്കെ ഇടേണ്ടി വരുമ്പോള്‍ അതാവും കുറച്ചു കൂടി സൗകര്യം.

Categories: Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Uncategorized

The horrible life of the “Untouchables” in India

The horrible life of the “Untouchables” in India + 12 – India lives according to the caste system. Legally, it is no longer vertical, but informally the vertical of this system is still in force. Read more…

Uncategorized

The largest cats in the world – Ligry

The liger is a hybrid of a lion and a tigress, and a tigon or tigrolev, on the contrary, is a cross between a tiger and a lioness. Lions live in the African savannah, and Read more…